മൂവാറ്റുപുഴ: ഇരുമുടിക്കെട്ടിൽ സ്ഫോടകവസ്തുവുമായി ശബരിമലയിൽ തീവ്രവാദികൾ എത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നു പോലീസ് എക്സ്പ്ലോസീവ്സ് സ്പെഷൽ സെൽ ശക്തമാക്കുന്നു. സ്ഫോടകവസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാണ് പോലീസ് എക്സ്പ്ലോസീവ്സ് സ്പെഷൽ സെൽ രൂപീകരിച്ചത്. എക്സ്പ്ലോസീവ്സ് നിയമം ലംഘിച്ചു സ്ഫോടക വസ്തുക്കൾ സംശയാസ്പദ സാഹചര്യത്തിൽ സംഭരിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തുന്നതിനടക്കമുള്ള അധികാരം സ്പെഷൽ സെല്ലിനുണ്ട്.
കേന്ദ്രസർക്കാർ രൂപീകരിച്ച ദേശീയ സുരക്ഷാ ഏജൻസി (എൻഎസ്എ), വർധിച്ചുവരുന്ന ആഭ്യന്തര സുരക്ഷാ വെല്ലുവിളികൾ അതിജീവിക്കാനായി പുറപ്പെടുവിച്ച ശിപാർശകൾ മുൻനിർത്തിയാണ് പ്രത്യേക സെൽ രൂപീകരിച്ചത്. മുൻ ഡിജിപി ജേക്കബ് പുന്നൂസാണ് ഇതിനു മുൻകൈയെടുത്തത്.
ഹെഡ് ക്വാർട്ടേഴ്സ് പോലീസ് സൂപ്രണ്ടിനാണ് സ്പെഷൽ സെല്ലിന്റെ ചുമതല. ഇദ്ദേഹത്തെ സഹായിക്കാൻ ഒരു അസിസ്റ്റന്റ് കമൻഡാന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനുണ്ടാകും. ആവശ്യമുള്ള മറ്റു ജീവനക്കാരെ ആഭ്യന്തര വകുപ്പിൽനിന്ന് വർക്കിംഗ് അറേഞ്ച്മെന്റിൽ നിയമിക്കും. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനം കേന്ദ്രീകരിച്ചാണ് സെൽ പ്രവർത്തിക്കുക.
എക്സ്പ്ലോസീവ്സ് ആക്ട് പ്രകാരം ലൈസൻസുള്ള വ്യക്തികൾ, സ്ഫോടക വസ്തുക്കൾ ഉപയോഗിക്കാൻ അനുവാദമുള്ള സ്ഥലങ്ങൾ എന്നിവ സംബന്ധിച്ചു വിശദമായ സ്ഥിതിവിവരം പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിന്റെ സഹായത്തോടെ ശേഖരിച്ച് സൂക്ഷിക്കും.
ലൈസൻസിയുടെ പേരും വിലാസവും, ലൈസൻസ് നൽകിയ തീയതി, അനുവദിച്ച അഥോറിറ്റി, ലൈസൻസിന്റെ കാലാവധി തീരുന്ന തീയതി, ലൈസൻസ് പ്രകാരം ഉപയോഗിക്കാവുന്ന സ്ഫോടകവസ്തുക്കളുടെ അളവും തരവും, ഉപയോഗിക്കാൻ അനുമതി ലഭിച്ചിരിക്കുന്ന മേഖലയുടെ വിശദമായ വിവരങ്ങൾ, ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയുടെ വിവരങ്ങൾ തുടങ്ങി 11 വിവരങ്ങൾ ശേഖരിച്ചു സൂക്ഷിക്കും.
ജോണ്സണ് വേങ്ങത്തടം