കടുത്തുരുത്തി: ബൈക്കിന്റെ പിന്നിൽനിന്ന് തെറിച്ച് വീണ് വീട്ടമ്മ മരിച്ചു. പരിപ്പ് പുതുവൽ ബിനോയിയുടെ ഭാര്യ രമണി (45) ആണ് മരിച്ചത്. തിങ്കഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കീഴൂർ സായിപ്പ്കവലക്ക് സമീപമാണ് അപകടം. കാരിക്കോട് നടന്ന കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു രമണി.
കല്യാണം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങാൻ ബന്ധുവിന്റെ ബൈക്കിൽ ബസ് സ്റ്റോപ്പിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. ബൈക്കിന്റെ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന രമണി മുഖമടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണംസംഭവിക്കുകയായിരുന്നു.
സംസ്കാരം ഇന്ന് രണ്ടിനു മാങ്ങാനം ന്യൂ ഇൻഡ്യാ ചർച്ച് സെമിത്തേരിയിൽ. മാങ്ങാനം തുണ്ടിയിൽ കുടുംബാംഗമാണ് പരേത.