+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​നി​മയിൽ അവസരം വാഗ്ദാനം ചെയ്ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചയാൾ അ​റ​സ്റ്റി​ൽ

കൊ​​​ച്ചി: സി​​​നി​​​മാ മോ​​​ഹം ന​​​ൽ​​​കി പെ​​​ണ്‍​കു​​​ട്ടി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ യു​​വാ​​വ് അ​​​റ​​​സ്റ്റി​​​ൽ. ചാ​​​വ​​​ക്കാ​​​ട് ഞ​​​മ​​​ങ്ങ​​​നാ​​​ട് കൊ​​​ട്ടാ​​​ര​​​പ്പാ​​​ട്
സി​നി​മയിൽ അവസരം വാഗ്ദാനം ചെയ്ത്  പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചയാൾ അ​റ​സ്റ്റി​ൽ
കൊ​​​ച്ചി: സി​​​നി​​​മാ മോ​​​ഹം ന​​​ൽ​​​കി പെ​​​ണ്‍​കു​​​ട്ടി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ യു​​വാ​​വ് അ​​​റ​​​സ്റ്റി​​​ൽ. ചാ​​​വ​​​ക്കാ​​​ട് ഞ​​​മ​​​ങ്ങ​​​നാ​​​ട് കൊ​​​ട്ടാ​​​ര​​​പ്പാ​​​ട്ട് ഇ​​​സ്മ​​​യി​​​ലി​​​നെ (46) നെ​​​യാ​​​ണ് പാ​​​ലാ​​​രി​​​വ​​​ട്ടം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്ത​​​ത്. സി​​​നി​​​മ​​​യി​​​ൽ അ​​​ഭി​​​ന​​​യി​​​ക്കാ​​​നും ടി​​​വി പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ അ​​​വ​​​താ​​​ര​​​ക​​​യാ​​​യും അ​​​വ​​​സ​​​രം വാ​​​ങ്ങി കൊ​​​ടു​​​ക്കാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി​​​യാ​​​യി​​​രു​​​ന്നു പീ​​​ഡ​​​നം. സി​​​നി​​​മാ​​രം​​​ഗ​​​ത്തെ ഉ​​​ന്ന​​​ത​​​രു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു വി​​​ശ്വ​​​സി​​​പ്പി​​​ച്ചു പെ​​​ണ്‍​കു​​​ട്ടി​​​യേ​​​യും കൂ​​​ട്ടു​​​കാ​​​രി​​​ക​​​ളെ​​​യും അ​​​ഭി​​​മു​​​ഖ​​​ത്തി​​​നെ​​​ന്നു പ​​​റ​​​ഞ്ഞു കൂ​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​യ പ്ര​​​തി ര​​​ണ്ടു​​പേ​​​രെ സെ​​​ല​​​ക്ട് ചെ​​​യ്ത​​​താ​​​യി അ​​​റി​​​യി​​​ച്ചു.

തു​​​ട​​​ർ​​​ന്നു ഹോ​​​ട്ട​​​ൽ മു​​​റി​​​യി​​​ൽ മാ​​​ഡം ഇ​​​ന്‍റ​​​ർ​​​വ്യൂ ചെ​​​യ്യാ​​​ൻ കാ​​​ത്തി​​​രി​​​പ്പു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞു. ഇ​​​തു വി​​​ശ്വ​​​സി​​​ച്ചു മു​​​റി​​​യി​​​ലെ​​​ത്തി​​​യ പെ​​​ണ്‍​കു​​​ട്ടി​​​യെ വാ​​തി​​ൽ പൂ​​​ട്ടി​​​യി​​​ട്ട​​ശേ​​​ഷം മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

ഇ​​​സ്മ​​​യി​​​ലി​​​ന്‍റെ ഫോ​​​ണ്‍ ന​​​ന്പ​​​ർ തി​​​രി​​​ച്ച​​​റി​​​ഞ്ഞു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി ചാ​​​വ​​​ക്കാ​​​ട്ടെ വീ​​​ട്ടി​​​ൽ​​​നി​​​ന്നാ​​ണ് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ലെ വാ​​​ട​​​ക​​വീ​​​ട്ടി​​​ലാ​​​ണ് ഇ​​​യാ​​​ൾ താ​​​മ​​​സി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന​​​ത്.

പാ​​​ലാ​​​രി​​​വ​​​ട്ടം എ​​​സ്എ​​​ച്ച്ഒ എ​​​സ്. സ​​​ന​​​ൽ, എ​​​സ്ഐ വി.​​​എ​​​ൻ. ജി​​​ബി എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.