തിരുവനന്തപുരം: കഴക്കൂട്ടം സൈനിക് സ്കൂളിലെ 2019-20 വർഷത്തെ ആറ്, ഒൻപത് ക്ലാസുകളിലേക്കുള്ള ഓൾ ഇന്ത്യ സൈനിക് സ്കൂൾ പ്രവേശന പരീക്ഷകൾക്കുള്ള അപേക്ഷകൾ 26 വരെ www.sainikschooladmission.in എന്ന വെബ്സൈറ്റിൽ സമർപ്പിക്കാം. സീറ്റുകളുടെ എണ്ണം: ആറാം ക്ലാസിലേക്ക്-60. ഒൻപതാം ക്ലാസിലേക്ക്-15. (പ്രവേശന സമയത്ത് ഒഴിവുകളുടെ എണ്ണമനുസരിച്ച് ഇതിൽ വ്യത്യാസം വരും).
പ്രവേശനം ആണ്‍കുട്ടികൾക്ക് മാത്രം. ആറാം ക്ലാസ്സിൽ പ്രവേശനത്തിന് അപേക്ഷിക്കുന്നവർ 2007 ഏപ്രിൽ ഒന്നിനും 2009 മാർച്ച് 31-നും മധ്യേ ജനിച്ചവരായിരിക്കണം. ഒൻപതാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവർ 2004 ഏപ്രിൽ ഒന്നിനും 2006 മാർച്ച് 31-നും ഒന്നിനും മധ്യേ ജനിച്ചവരും, ഏതെങ്കിലും അംഗീകാരമുള്ള സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നവരായിരിക്കണം. രക്ഷാകർത്താവിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര/സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയിരിക്കുന്ന വിവിധതരം സ്കോളർഷിപ്പുകൾ ലഭ്യമാണ്. ജനുവരി ആറിന് പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക് സ്കൂൾ എന്നീ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടത്തും.
കൂടുതൽ വിവരങ്ങൾക്ക് http://www.sainikschooltvm.nic.in എന്ന സ്കൂൾ വെബ്സൈറ്റ് സന്ദർശിക്കുക. പ്രവേശന പരീക്ഷയുടെയും തുടർന്നുള്ള അഭിമുഖത്തിന്റയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന മെരിറ്റ് ലിസ്റ്റിൽ നിന്നു മാത്രമായിരിക്കും പ്രവേശനം.