കോട്ടയം: ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാന കൈരളി മാസികയുടെ ഓഗസ്റ്റ് -ഒക്ടോബർ ലക്കങ്ങളിൽ കുന്പസാരത്തെയും സഭാവിശ്വാസങ്ങളെയും അധിക്ഷേപിച്ചുവന്ന ലേഖനത്തിനും അതിനെ ന്യായീകരിച്ചു പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ കാർത്തികേയൻ നായർ പുറപ്പെടുവിച്ച പത്രക്കുറുപ്പിലും വിവാദങ്ങൾ ആവർത്തിച്ചതിൽ എകെസിസി പ്രതിഷേധിച്ചു.
പ്രസിദ്ധീകരണത്തിന്റെ കോപ്പി എറണാകുളത്ത് കത്തിച്ച് തുടങ്ങിവച്ച സമരത്തിന്റെ രണ്ടാം ഘട്ടമായി കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും സർക്കാർ സ്ഥാപനങ്ങളുടെ മുന്നിൽ നടത്തുന്ന പ്രതിഷേധ യോഗത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ ഇന്ന് രാവിലെ 11-ന് നടക്കുന്ന ധർണ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് സാജു അലക്സ് ഉദ്ഘാടനം ചെയ്യും.
കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലും ഇന്ന് സമരപരിപാടികൾ നടക്കും. 17-ന് കട്ടപ്പനയിൽ നടക്കുന്ന പ്രതിഷേധ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ബിജു പറയന്നിലം പ്രസംഗിക്കും.
ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് വർഗീസ് ആന്റണി അധ്യക്ഷത വഹിക്കും. ഗ്ലോബൽ ഭാരവാഹികളായ ജോയി മുപ്രാപ്പള്ളി, സെലിൻ സിജോ, ജാൻസൺ ജോസഫ്, തോമസ് പീടികയിൽ, രൂപത പ്രസിഡന്റുമാരായ സ്റ്റീഫൻ ജോർജ്, രാജീവ് കൊച്ചുപറന്പിൽ, ജോമി ഡൊമിനിക്, രാജേഷ് ജോൺ, ഷൈജി ഓട്ടപ്പള്ളി, റെജി കൊച്ചുകരിപ്പാപറന്പിൽ, ഇമ്മാനുവൽ നിധീരി, അഡ്വ. പി.പി. ജോസഫ്, ജയിംസ് പെരുമാംകുന്നേൽ, തങ്കച്ചൻ പൊൻമാങ്കൽ, ബെന്നി പാലയ്ക്കാത്തടം, ജോസ് തൊട്ടിയിൽ എന്നിവർ പ്രസംഗിക്കും. സൈബി അക്കര, സിബി മുക്കാടൻ, സാബു കൂടികുളം, പി.കെ. ഏബ്രഹാം, ടെസി ബിജു, ഷെനി ചക്കാലയിൽ, ജോയി പാറപ്പുറം എന്നിവർ നേതൃത്വം നൽകും.