കുടയത്തൂർ: സമൂഹമാധ്യമത്തിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കുടയത്തൂർ മൃഗാശുപത്രി വെറ്ററിനറി സർജൻ ദീപ ഷാജിക്കെതിരെയാണ് കോടതി ഉത്തരവ് പ്രകാരം കാഞ്ഞാർ സർക്കിൾ ഇൻസ്പെക്ടർ കേസെടുത്തത്. സമൂഹമാധ്യമത്തിൽ പ്രധാനമന്ത്രിയെ അവഹേളിച്ചതായി കാണിച്ച് ബിജെപി കുടയത്തൂർ പഞ്ചായത്തുതല പ്രസിഡന്റ് കെ.യു.സിജുവാണ് കാഞ്ഞാർ പോലീസിൽ പരാതി നൽകിയത്.പരാതി കോടതിക്ക് കൈമാറിയതിനെ തുടർന്നു കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു.സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചിരുന്നു.