കൊച്ചി: അധികാരം മറ്റുള്ളവരെ വളർത്താൻ ഉപയോഗിക്കപ്പെടണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. യുവജനങ്ങൾ സ്വയം വളർന്നാൽ മാത്രം പോരാ മറ്റുള്ളവരെ വളർത്തുക കൂടി ചെയ്യണം. എനിക്ക് എന്തുകിട്ടും എന്നതിനേക്കാൾ മറ്റുള്ളവർക്ക് എന്തു നല്കാൻ കഴിയും എന്ന് ഒരോ നേതാവും ചിന്തിക്കണം. - അദ്ദേഹം പറഞ്ഞു. സീറോ മലബാർ സഭയുടെ ദേശീയ യുവജന സമ്മേളനം കാക്കനാട്ട് സെന്റ് തോമസ് മൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സീറോ മലബാർ സഭയുടെ ദേശീയ തലത്തിലുള്ള യുവജനസംഘടനാ ഭാരവാഹികളുടെ പ്രതിനിധി സമ്മേളനം മൂന്നു ദിനങ്ങളിലായി ചേർന്നു. 30 രൂപതകളിൽനിന്നുള്ള ഭാരവാഹികൾ സംബന്ധിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ സീറോ മലബാർ യൂത്ത് കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശേരിൽ അധ്യക്ഷത വഹിച്ചു.
കേരളത്തിനു പുറത്തുള്ള രൂപതകൾക്കായി നടത്തപ്പെട്ട ആദ്യ സെഷൻ ശനിയാഴ്ച സമാപിച്ചു. കേരളത്തിനകത്തുള്ള രൂപതകൾക്കുള്ള സെഷൻ ഞായറാഴ്ച ഉച്ചയോടെയും സമാപിച്ചു. സീറോ മലബാർ യൂത്ത് കമ്മീഷനും സീറോ മലബാർ യൂത്ത് മൂവ്മെന്റും ചേർന്നാണു പരിപാടി സംഘടിപ്പിച്ചത്. പ്രാർഥനകൾക്കു ജീസസ് യൂത്ത് തെയ്സെ മിനിസ്ട്രി നേതൃത്വം നല്കി.
യുവജനങ്ങളും സഭയും എന്ന വിഷയത്തിൽ യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ.ജോസഫ് ആലഞ്ചേരി, മാധ്യമസാക്ഷരത എന്ന വിഷയത്തിൽ റവ.ഡോ.ഷിന്റോ മംഗലത്ത് വിസി യുവജനങ്ങളുടെ സാമൂഹിക പ്രതിബദ്ധത - സുവിശേഷങ്ങളുടെ അടിസ്ഥാനത്തിൽ സിജു തോമസ് എന്നിവർ ക്ലാസ് നയിച്ചു. ചർച്ചകൾക്ക് ജോർജ് പോൾ, ക്രീസ്റ്റീൻ മാനുവൽ, അഖിൽ ജൂലിയൻ എന്നിവർ നേതൃത്വം നൽകി. കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, യൂത്ത് കമ്മീഷനംഗം മാർ ജോസ് പുത്തൻവീട്ടിൽ, എസ്എംവൈഎം ഗ്ലോബൽ ഡെപ്യുട്ടി പ്രസിഡന്റ് ബിവിൻ വർഗീസ് വൈസ് പ്രസിഡന്റ് അഞ്ജന ട്രീസ ജോസഫ്, ജനറൽ സെക്രട്ടറി വിപിൻ, സെക്രട്ടറി വിനോദ് റിച്ചാർഡ്സൻ, ട്രഷറർ ജോസ്മോൻ കെ. ഫ്രാൻസിസ്, ടെൽമ ജോബി, സിസ്റ്റർ അഖില സിഎംസി എന്നിവർ പ്രസംഗിച്ചു.