ചങ്ങനാശേരി: രാജ്യത്തു നിയമം നടപ്പാക്കുന്നത് ഒരു ജനതയുടെ പൊതുവായ അവസ്ഥകളെ ഉൾക്കൊണ്ടാണെന്നു സുപ്രീം കോടതി ജസ്റ്റീസ് കുര്യൻ ജോസഫ്. ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയുടെ നവമശതാബ്ദി ആഘോഷ സമാപനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുറ്റവും തെറ്റും ഒന്നല്ല രണ്ടാണ്. നിയമത്തിന്റെ മുന്നിൽ കുറ്റമായി കാണുന്ന ഒന്ന് നീതിയുടെ മുന്നിൽ തെറ്റാകണമെന്നില്ല.
നിയമം മൂലം കുറ്റമല്ല എന്നു പറയുന്നതുകൊണ്ടു തെറ്റ് തെറ്റല്ലാതാകുന്നില്ല.അതുകൊണ്ടു തന്നെ നിയമം നടപ്പാക്കുന്നത് ഒരു ജനതയുടെ പൊതുവായ അവസ്ഥകളെ ഉൾക്കൊണ്ടാണ്. വിശ്വാസവും ധാർമികതയും ചോദ്യം ചെയ്യപ്പെടുന്പോൾ സഭാംഗങ്ങളെ വിളിച്ചുകൂട്ടി പ്രബോധനം നൽകാൻ സഭയ്ക്കും ദേവാലയങ്ങൾക്കും കഴിയണമെന്നും പ്രതിസന്ധികളെ വിശ്വാസ തീഷ്ണതയോടെ നേരിടണമെന്നും ജസ്റ്റീസ് കുര്യൻ ജോസഫ് പറഞ്ഞു.