+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൃ​ദ്രോ​ഗ ചി​കി​ത്സ​: കൊ​റോ​ണ​റി ഇ​മേ​ജിം​ഗ് സാ​ങ്കേ​തി​കവി​ദ്യ​യു​ടെ പ​ങ്കു വ​ലു​തെ​ന്ന് എ​സ്‌​സി​ഐ​പി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹൃ​​​ദ്രോ​​​ഗ നി​​​ർ​​​ണ​​​യ​​​ത്തി​​​ലും ചി​​​കി​​​ത്സ​​​യി​​​ലും കൊ​​​റോ​​​ണ​​​റി ഇ​​​മേ​​​ജിം​​​ഗ്, ഫി​​​സി​​​യോ​​​ള​​​ജി എ​​​ന്നീ വൈ​​​ദ്യ​​​ശാ​​​സ്ത്ര ശാ​​​ഖ​
ഹൃ​ദ്രോ​ഗ ചി​കി​ത്സ​: കൊ​റോ​ണ​റി ഇ​മേ​ജിം​ഗ് സാ​ങ്കേ​തി​കവി​ദ്യ​യു​ടെ പ​ങ്കു വ​ലു​തെ​ന്ന് എ​സ്‌​സി​ഐ​പി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹൃ​​​ദ്രോ​​​ഗ നി​​​ർ​​​ണ​​​യ​​​ത്തി​​​ലും ചി​​​കി​​​ത്സ​​​യി​​​ലും കൊ​​​റോ​​​ണ​​​റി ഇ​​​മേ​​​ജിം​​​ഗ്, ഫി​​​സി​​​യോ​​​ള​​​ജി എ​​​ന്നീ വൈ​​​ദ്യ​​​ശാ​​​സ്ത്ര ശാ​​​ഖ​​​ക​​​ൾ ന​​​ട​​​ത്തി​​​യ സാ​​​ങ്കേ​​​തി​​​ക മു​​​ന്നേ​​​റ്റ​​​ങ്ങ​​​ൾ വ​​​ള​​​രെ വ​​​ലു​​​താ​​​ണെ​​​ന്ന് എ​​​സ്‌​​​സി​​​ഐ​​​പി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​സി.​​​ജി.​ ബാ​​​ഹു​​​ലേ​​​യ​​​ൻ. ഹൃ​​​ദ​​​യ​​​ധ​​​മ​​​നി​​​ക​​​ളി​​​ലെ ത​​​ട​​​സ​​​ങ്ങ​​​ൾ (ബ്ലോ​​​ക്കു​​​ക​​​ൾ) ശാ​​​സ്ത്രീ​​​യ​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്താ​​​നും ബ്ലോ​​​ക്കു​​​ക​​​ൾ നീ​​​ക്കം ചെ​​​യ്യാ​​​ൻ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ചി​​​കി​​​ത്സ​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ആ​​​ൻ​​​ജി​​​യോ​​​പ്ലാ​​​സ്റ്റി​​​യു​​​ടെ കൃ​​​ത്യ​​​ത​​​യ്ക്കും കൊ​​​റോ​​​ണ​​​റി ഇ​​​മേ​​​ജിം​​​ഗ് സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ൾ അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​ടെ പ്ര​​​യോ​​​ജ​​​നം ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​യ്ക്കു ക​​​ഴി​​​യ​​​ണം. ഇ​​​തി​​​നാ​​​യി പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​യും സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളും ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് രം​​​ഗ​​​ത്തു​​​ള്ള​​​വ​​​രും സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളും കൈ​​​കോ​​​ർ​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് കൊ​​​റോ​​​ണ​​​റി ഇ​​​മേ​​​ജിം​​​ഗ് ആ​​​ൻ​​​ഡ് ഫി​​​സി​​​യോ​​​ള​​​ജി (എ​​​സ്‌​​​സി​​​ഐ​​​പി) ര​​​ണ്ടാ​​​മ​​​ത് വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യ​​​വേ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഹൃ​​​ദ​​​യ ശ​​​സ്ത്ര​​​ക്രി​​​യാ വി​​​ദ​​​ഗ്ധ​​​ർ രോ​​​ഗ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും ചി​​​കി​​​ത്സ​​​യ്ക്കു​​​മാ​​​യി അ​​​വ​​​ലം​​​ബി​​​ക്കു​​​ന്ന അ​​​തി​​​നൂ​​​ത​​​ന വൈ​​​ദ്യ​​​ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളും സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും സ​​​മ്മേ​​​ള​​​നം ച​​​ർ​​​ച്ച ചെ​​​യ്തു.

ബ​​​ലൂ​​​ണ്‍ ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ൾ (ആ​​​ൻ​​​ജി​​​യോ​​​പ്ലാ​​​സ്റ്റി) സു​​​ഗ​​​മ​​​മാ​​​ക്കാ​​​ൻ ഹൃ​​​ദ​​​യ​​​ധ​​​മ​​​നി​​​ക​​​ളു​​​ടെ ഉ​​​ൾ​​​വ​​​ശം ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യാ​​​യ ഐ​​​വി​​​യു​​​എ​​​സ്, ഒ​​​സി​​​ടി എ​​​ന്നി​​​വ​​​യ്ക്കാ​​​യി പ്ര​​​ത്യേ​​​ക ശാ​​​സ്ത്ര സെ​​​ഷ​​​നു​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

ഇ​​​റ്റ​​​ലി കാ​​​സ​​​ർ​​​ട്ട ജ​​​ന​​​റ​​​ൽ ഹോ​​​സ്പി​​​റ്റ​​​ലി​​​ലെ ഇ​​​ന്‍റ​​​ർ​​​വെ​​​ൻ​​​ഷ​​​ണ​​​ൽ കാ​​​ർ​​​ഡി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗം ത​​​ല​​​വ​​​ൻ ഡോ.​​​ഡൊ​​​മ​​​നി​​​ക്കോ. ഡി.​​​ജി​​​റോ​​​ലാ​​​മോ, കൊ​​​റി​​​യ സാം​​​സം​​​ഗ് മെ​​​ഡി​​​ക്ക​​​ൽ സെ​​​ന്‍റ​​​റി​​​ലെ ഡോ.​​​ജൂ മ്യു​​​ങ്ങ് ലീ, ​​​ടോ​​​ക്യോ എ​​​ൻ​​​ടി​​​ടി മെ​​​ഡി​​​ക്ക​​​ൽ സെ​​​ന്‍റ​​​റി​​​ലെ കാ​​​ർ​​​ഡി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗം ഡ​​​യ​​​റ​​​ക്ട​​​ർ പ്ര​​​ഫ. ഡോ. ​​​മ​​​സാ​​​വോ യാ​​​മാ​​​സാ​​​ക്കി എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി. ഡോ.​​​മ​​​ധു ശ്രീ​​​ധ​​​ര​​​ൻ, ഡോ. ​​​വി.​​​കെ.​​​ അ​​​ജി​​​ത് കു​​​മാ​​​ർ, ഡോ. ​​​പി.​​​കെ. അ​​​ശോ​​​ക​​​ൻ, ഡോ. ​​​എ​​​സ് ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.