തിരുവനന്തപുരം: എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ സീനിയോരിറ്റി രജിസ്ട്രേഷൻ നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് സീനിയോരിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം. 01.01.1998 മുതൽ 31.10.2018 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടിട്ടുള്ളവർക്ക് നവംബർ 15 മുതൽ ഡിസംബർ 31 വരെ സമയം അനുവദിച്ച് ഉത്തരവായി.