തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ കാറിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎസ്പി ബി. ഹരികുമാറിനെ സർവീസിൽനിന്നു പിരിച്ചു വിടണമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സർക്കാരിനു റിപ്പോർട്ട് നൽകും.
കൊല്ലപ്പെട്ട സനൽകുമാറിന്റെ ഭാര്യക്കു സർക്കാർ ജോലി നൽകണമെന്നും ആഭ്യന്തര വകുപ്പിനു വൈകാതെ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഡിജിപി ശിപാർശ ചെയ്യും. ജോലി നൽകുന്നതു സംബന്ധിച്ച് ഒട്ടേറെ ഫയലുകൾ പൂർത്തിയാക്കാനുള്ളതിനാലാണു റിപ്പോർട്ട് വൈകുന്നത്.
അടുത്ത മന്ത്രിസഭാ യോഗ ത്തിൽ ജോലി നൽകുന്ന കാര്യം പരിഗണിക്കുമെന്നാണു വിവരം.