കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓണ്‍ലൈൻ ടാക്സി മേഖലയിലെ ഡ്രൈവർമാരുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നാളെ എറണാകുളം ജില്ലയിൽ ഓണ്‍ലൈൻ ടാക്സി സൂചന പണിമുടക്ക് നടത്തും.
ട്രിപ്പുകൾക്ക് അമിതമായ കമ്മീഷൻ ഈടാക്കുന്നത് ഒഴിവാക്കുക, വേതന വർധന നടപ്പാക്കുക, മുൻകൂട്ടി അറിയിപ്പ് നൽകാതെ ഡ്രൈവർമാരെ പുറത്താക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് 24 മണിക്കൂർ പണിമുടക്ക് നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.