കോട്ടയം: പട്ടികവിഭാഗ ജനത പോരാട്ടം നടത്തി പടുത്തുയർത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം കൊടുക്കുന്ന ഇടതുസർക്കാരിന്റെ കീഴിൽ പട്ടികജാതി വർഗങ്ങളും ദളിത് പിന്നോക്കങ്ങളും നട്ടം തിരിയുകയാണെന്ന് കേരള കോണ്ഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ.മാണി എംപി. ദളിത് ഫ്രണ്ട് എം സംസ്ഥാന നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജോയി ഏബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദളിത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ, ജോബ് മൈക്കിൾ, തോമസ് എം.മാത്തുണ്ണി, സണ്ണി തെക്കേടം, ജോസ് പുത്തൻകാല,ജോസഫ് ചാമക്കാല തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ഉഷാലയം ശിവരാജൻ (പ്രസിഡന്റ്) കൊല്ലം, മിനി ബാബു (വൈസ് പ്രസിഡന്റ്്) കോട്ടയം, കെ. ശശി (വൈസ് പ്രസസിഡന്റ്) ആലപ്പുഴ, ബാബു മനയ്ക്കപ്പറന്പൻ (ഓഫീസ് ജനറൽ സെക്രട്ടറി) എറണാകുളം, എം.സി ജയകുമാർ (ജനറൽ സെക്രട്ടറി) പത്തനംതിട്ട, വിശ്വാമിത്രൻ (ജനറൽ സെക്രട്ടറി) കൊല്ലം, മാങ്കാങ്കുഴി രാധാകൃഷ്ണൻ (ജനറൽ സെക്രട്ടറി) ആലപ്പുഴ, രാമചന്ദ്രൻ അള്ളുംപുറം (ജനറൽ സെക്രട്ടറി, കോട്ടയം), സാം ജോർജ്ജ് (ട്രഷറർ, ഇടുക്കി) എന്നിവരെ തെരഞ്ഞെടുത്തു.