തിരുവനന്തപുരം: നിയമനിർമാണത്തിനായി നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നതിനു ഗവർണറോടു ശിപാർശ ചെയ്യാൻ നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. കാലിക്കട്ട്് സർവകലാശാലാ നിയമ ഭേദഗതി ഓർഡിനൻസ് പുറത്തിറക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭ തീരുമാനിച്ച സാഹചര്യത്തിലാണിത്.
27 മുതലാകും നിയമസഭാ സമ്മേളനം. 26 മുതൽ ഡിസംബർ 13 വരെ നിയമസഭാ സമ്മേളനം ചേരാനായിരുന്നു നേരത്തെയുള്ള ധാരണ. മന്ത്രി ഇ. ചന്ദ്രശേഖരന്റെ മകളുടെ വിവാഹം 25നു കാസർഗോഡ് നടക്കുന്നതിനാൽ 26നു രാവിലെ എല്ലാവർക്കും തലസ്ഥാനത്ത് എത്താനുള്ള ബുദ്ധിമുട്ടു പരിഗണിച്ചാണ് ഒരു ദിവസത്തേക്കു കൂടി ദീർഘിപ്പിച്ചത്. ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ അവതരിപ്പിക്കുന്നതിനും പാസാക്കുന്നതിനുമാണ് സമ്മേളനം ചേരുന്നത്.
ഫെബ്രുവരി ഒന്നിനാണു ബജറ്റ് അവതരിപ്പിക്കാൻ തയാറെടുക്കുന്നതെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതിനായി ജനുവരി മധ്യത്തോടെ ബജറ്റ് സമ്മേളനം ആരംഭിക്കും.
അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗം 13നാണു ചേരുക. സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങ് 14നു കാസർഗോഡ് നടക്കുന്ന സാഹചര്യത്തിലാണു പതിവു മന്ത്രിസഭാ യോഗം ചൊവ്വാഴ്ചയാക്കിയത്. ശബരിമല കേസിലെ റിവ്യു ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നതും 13നാണ്.