തിരുവനന്തപുരം: കേരളത്തിലെ കേന്ദ്ര ഗവണ്മെന്റ് ഓഫീസുകളുടെ 2019 ലെ അവധിദിനങ്ങളുടെ പട്ടിക, തിരുവനന്തപുരത്തെ കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ ക്ഷേമ ഏകോപനസമിതി പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം 2019 ൽ 17 അവധിദിനങ്ങളും 46 നിയന്ത്രിത അവധിദിനങ്ങളുമാണുള്ളത്. നിയന്ത്രിത അവധി ദിവസങ്ങളുടെ പട്ടികയിൽ നിന്ന് ഏതെങ്കിലും രണ്ടെണ്ണമാണു ജീവനക്കാർക്ക് എടുക്കാവുന്നത്.
അവധി ദിനങ്ങൾ-ജനുവരി 26: റിപ്പബ്ലിക് ദിനം, ഏപ്രിൽ 15: വിഷു, ഏപ്രിൽ 17 : മഹാവീർ ജയന്തി, ഏപ്രിൽ 19 :ദുഃഖവെള്ളി, മേയ് 18 : ബുദ്ധ പൂർണിമ, ജൂണ്‍ 5: ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ), ഓഗസ്റ്റ് 11 ഈദുൽ സുഹ (ബക്രീദ്), ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനം, സെപ്റ്റംബർ 9: മുഹറം, സെപ്റ്റംബർ 11: തിരുവോണം, ഒക്ടോബർ 2: ഗാന്ധിജയന്തി, ഒക്ടോബർ 7 : മഹാനവമി, ഒക്ടോബർ 8: വിജയദശമി, ഒക്ടോബർ 27: ദീപാവലി, നവംബർ 9: മിലാദെ ശരീഫ് (നബിദിനം), നവംബർ 12: ഗുരുനാനാക്ക് ജയന്തി, ഡിസംബർ 25: ക്രിസ്മസ്.
ഇതിൽ ജൂണ്‍ അഞ്ച്: ഈദുൽ ഫിത്വർ, ഓഗസ്റ്റ് 11: ഈദുൽ സുഹ (ബക്രീദ്), സെപ്റ്റംബർ ഒമ്പത്: മുഹറം, നവംബർ ഒമ്പത്: മിലാദെ ശരീഫ് (നബിദിനം) എന്നിവയ്ക്ക് ചാന്ദ്രപ്പിറവി ദർശിക്കുന്നതിനനുസരിച്ച് മാറ്റം വരാം. സംസ്ഥാന ഗവണ്മെന്റ് ഈ ദിവസങ്ങൾക്ക് പകരം ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അന്ന് തന്നെയായിരിക്കും കേരളത്തിലെ കേന്ദ്ര ഗവണ്മെന്റ് ഓഫീസുകൾക്കും അവധി.