കോഴിക്കോട്: എന്‍ഡിഎയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്ര ഇന്ന് തുടങ്ങും. രാവിലെ 10ന് കാസര്‍ഗോഡ് മധൂർ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ബി.എസ്. യെദിയൂരപ്പ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയും തുഷാർ വെള്ളാപ്പള്ളിയുമാണ് യാത്ര നയിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യാത്ര 13 ന് പത്തനംതിട്ടയില്‍ സമാപിക്കും.