പരവൂർ: പൂതക്കുളം വേപ്പിൻമൂട് ഇടവട്ടം 3638 നന്പർ എൻഎസ്എസ് കരയോഗം ഓഫീസിന്റെ മുകൾ നിലയിലെ ഗ്ലാസുകളും താഴത്തെ നിലയിലെ ഓഫീസിന്റെ ഗ്ലാസുകളും തകർത്തനിലയിൽ. ഇവിടെയുണ്ടായിരുന്ന കൊടിമരവും നശിപ്പിച്ചു. ഇന്നലെ പുലർച്ചെയാണു സംഭവമെന്ന് കരുതുന്നു. ഓഫീസിന്റെ നാലു ഗ്ലാസുകളാണ് കല്ലുകൊണ്ട് എറിഞ്ഞു പൊട്ടിച്ചിട്ടുള്ളത്.
ചാത്തന്നൂർ എസിപി ജവഹർ ജനാർദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി അന്വേഷണം തുടങ്ങി. ഫിംഗർ പ്രിന്റ് വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡ് മണം പിടിച്ച് വേപ്പിൻമൂടുമുതൽ സമീപത്തെ ആളൊഴിഞ്ഞ പുരയിടംവരെ പോയി. ആക്രമണം ഏറെ പ്രതിഷേധത്തിനിടയാക്കി. വൈകുന്നേരം അഞ്ചിന് പൂതക്കുളം ജംഗ്ഷനിൽ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.