ചാരുംമൂട്: നൂറനാട് കുടശനാട് എൻഎസ്എസ് കരയോഗ മന്ദിരത്തിലെ കൊടിമരത്തിലും സമീപത്തെ എൻഎസ്എസ് സ്കൂളിന്റെ കൊടിമരത്തിലും കരിങ്കൊടിയും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ എന്നെഴുതി റീത്തും വച്ച നിലയിൽ. ഇന്നലെ രാവിലെയാണ് കുടശനാട് 1473 നന്പർ കരയോഗ മന്ദിരത്തിലെ കൊടിമരത്തിലും സമീപത്തെ എൻഎസ്എസ് മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂളിലെയും കൊടിമരങ്ങളിൽ കരിങ്കൊടിയും കൊടിമരത്തിനു താഴെ റീത്തും കണ്ടെത്തിയത്.
കഴിഞ്ഞ ആഴ്ച തിരുവനന്തപുരം നേമത്തിനടുത്തു മേലാങ്കുളത്തുള്ള എൻഎസ്എസ് കരയോഗ മന്ദിരം ആക്രമിച്ചു കൊടിമരത്തിനു സമീപം ജി സുകുമാരൻ നായരുടെ പേരെഴുതി റീത്ത് വച്ച നിലയിൽ കണ്ടെത്തിയിരുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ആലപ്പുഴ ജില്ലയിലെ നൂറനാട്ടും സമാന സംഭവം. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി.