നടി ഭാമയുടെ വിവാഹത്തിന് പിന്നാലെ മറ്റൊരു താരവിവാഹം കൂടി ഉടന്‍ ഉണ്ടാവുമെന്നു വാര്‍ത്തകൾ. തെലുങ്ക് നടന് നിഖില്‍ സിദ്ധാര്‍ഥ് ആണ് ഉടന്‍ വിവാഹിതനാവുന്നത്. വിവാഹനിശ്ചയം കഴിഞ്ഞ കാര്യം നിഖില്‍ തന്നെയാണ് ആരാധകരോട് വ്യക്തമാക്കിയിരിക്കുന്നത്.
ഡോക്ടര്‍ പല്ലവി ശര്‍മ്മയാണ് വധു. വര്‍ഷങ്ങളായി നിഖിലും പല്ലവിയും പ്രണയത്തിലായിരുന്നു.വീട്ടുകാരുടെ ആശീര്‍വാദത്തോടെയാണ് വിവാഹം നടക്കുക. സമൂഹ മാധ്യമത്തിലൂടെ പല്ലവിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് "അവള് യെസ് പറഞ്ഞു, ഇനിയാണ് സാഹസിക ജീവിതം' എന്ന ക്യാപ്ഷനോടെയാണ് ഭാവി വധുവിനൊപ്പമുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചത്.
തെലുങ്കിലാണ് നിഖില്‍ സിദ്ധാര്‍ഥ് കൂടുതല്‍ അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളികള്‍ക്കും സുപരിചിതനാണ്. തെലുങ്ക് സിനിമയായ ഹൗപ്പി ഡേയ്സിലെ രാജേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് നിഖില്‍ ശ്രദ്ധേയനാവുന്നത്. 2007-ല്‍ പുറത്തിറങ്ങിയ ഈ സിനിമ മൊഴി മാറ്റി കേരളത്തിലുമെത്തിച്ചിരുന്നു.
SHE SAID YESS...
— Nikhil Siddhartha (@actor_Nikhil) February 3, 2020
Next Adventure In Life 🥰🥂🍾 pic.twitter.com/i17d87xezt