ഏഴുവർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകൻ സുരേഷ് ഉണ്ണിത്താൻ വീണ്ടുമെത്തുന്നു. ജാതകം, മുഖചിത്രം, ഉത്സവമേളം തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ സുരേഷ് ഉണ്ണിത്താൻ ഇത്തവണ ഹൊറർ ചിത്രവുമായാണെത്തുന്നത്. ക്ഷണം എന്ന് പേരിട്ടിരിക്കുന്ന ചിത്രം തികഞ്ഞ സാങ്കേതിക വൈദഗ്ധ്യത്തോടെയാണ് ഒരുക്കിയിരിക്കുന്നത്.
ലാൽ, ഭരത്, അജ്മൽ, ബൈജു സന്തോഷ്, പുതുമുഖം സ്നേഹ അജിത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സംവിധായകൻ ലാൽ ജോസും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഛായാഗ്രഹണം ഡെമിൻ ജോം അയ്യനേത്ത്.
റോഷൻ പിക്ചേഴ്സ്, റജി തന്പി ദഷാൻ മൂവി ഫാക്ടറിയുടെ ബാനറിൽ സുരേഷ് ഉണ്ണിത്താൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗോപിസുന്ദർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.