നടി പാർവതി നമ്പ്യാർ വിവാഹിതയായി. വിനീത് മേനോൻ ആണ് വരൻ. ഞായറാഴ്ച രാവിലെ ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്.
2013ൽ പുറത്തിറങ്ങിയ ഏഴ് സുന്ദര രാത്രികൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ പാർവതി നിരവധി സിനിമകളിൽ വേഷമിട്ടു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമനിലാണ് പാർവതി അവസാനമായി അഭിനയിച്ചത്.