ചെറുതോണി: വെൺമണിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു രണ്ടു യുവാക്കൾ മരിച്ചു. പഴയരിക്കണ്ടം മൈലപ്പുഴ സ്വദേശി അമയപ്പറന്പിൽ ജോസഫിന്റെ മകൻ ബോബി (22), ആറ്റുപുറത്ത് ബെന്നിയുടെ മകൻ എബിൻ (21) എന്നിവരാണു മരിച്ചത്. ഇരുവരും അയൽക്കാരാണ്.
കട്ടപ്പനയിൽനിന്നു വണ്ണപ്പുറംവഴി എറണാകുളത്തേക്കു പോവുകയായിരുന്നു ബസ്. വെണ്മണിയിൽനിന്നു പഴയരിക്കണ്ടത്തേക്കു വരികയായിരുന്നു യുവാക്കൾ.ഉച്ചകഴിഞ്ഞു 2.30നാണ് അപ കടം. പരിക്കേറ്റവരെ നാട്ടുകാർ ഉടൻതന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഇരുവരും വഴിക്കു മരിച്ചു. ലൂസിയാണ് ബോബിയുടെ മാതാവ്. സഹോദരി ബോണ്‍സി. സോളിയാണ് എബിന്റെ മാതാവ്. സഹോദരൻ ആൽബിൻ.