കൊച്ചി: ഇന്ധനവിലയിൽ വീണ്ടും നേരിയ കുറവ്. പെട്രോളിനു 10 പൈസയുടെയും ഡീസലിന് എട്ട് പൈസയുടെയും കുറവാണു സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയത്. കൊച്ചിയിൽ പെട്രോൾ വില 83.33 രൂപയായും ഡീസൽ വില 78.85 രൂപയായും കുറഞ്ഞു. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവിലയിലുണ്ടായ ഇടിവിനെത്തുടർന്നാണ് ഇന്ധനവില കുറഞ്ഞത്. സംസ്ഥാനത്ത് ആറു ദിവസത്തിനിടെ പെട്രോളിന് 1.51 രൂപയുടെയും ഡീസലിന് 89 പൈസയുടെയും കുറവുണ്ടായി. തിരുവനന്തപുരത്തു പെട്രോൾ വില 84.67 രൂപയായും ഡീസലിന് 80.10 രൂപയായും കോഴിക്കോട് പെട്രോൾ വില 83.68 രൂപയായും ഡീസലിന് 79.20 രൂപയായും കുറഞ്ഞു.