വിഴിഞ്ഞം: ഐജി മനോജ് ഏബ്രഹാമിനെ വ്യക്തിഹത്യ നടത്തുന്ന ചിത്രവും പോസ്റ്റുംഫേസ്ബുക്കിൽ പ്രചരിപ്പിച്ച യുവാവിനെ കോവളം പോലീസ് അറസ്റ്റു ചെയ്തു.കോവളം കമുകിൻകുഴി റോഡ് പുളിശിലാംമൂട് വീട്ടിൽ അരുൺ (32) ആണ് അറസ്റ്റിലായത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നേരത്തേയും ഇതുപോലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതിനെത്തുടർന്ന് മനോജ് ഏബ്രഹാം അന്വേഷണം ആവശ്യപ്പെട്ടിരുന്നു.