കൊച്ചി: പട്ടാപ്പകൽ നഗരത്തിലെ സ്വർണക്കടയിൽനിന്നു വള മോഷ്ടിച്ച കേസിൽ തൃശൂർ ആന്പല്ലൂർ അളകപ്പനഗർ മണിലി വള്ളിപ്പറന്പത്ത് വീട്ടിൽ സ്നേഹ വൈശാൽ (28) എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായി.
തിങ്കളാഴ്ച ഉച്ചയ്ക്ക് എറണാകുളം ബ്രോഡ്വേയിലെ ജെ.കെ. ജ്വല്ലറിയിൽനിന്നാണ് മോഷ്ടിച്ചത്. കടയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.