കട്ടപ്പന: ശബരിമലവിഷയത്തിൽ കോണ്‍ഗ്രസ് ചരിത്രപരമായ ശുംഭത്വമാണു കാണിച്ചുകൊണ്ടിരിക്കുന്നതെന്നു മന്ത്രി എം.എം. മണി. ബിജെപിക്ക് ആളെകൊടുക്കലാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പണി. യൂത്ത് കോണ്‍ഗ്രസ് ബിജെപിക്കു പാദസേവ ചെയ്യുകയാണന്നും മന്ത്രി പരിഹസിച്ചു. കട്ടപ്പനയിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.