കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കഥകളി കലാകാരനായ കലാമണ്ഡലം ഗോപി, സാഹിത്യകാരനും നിരൂപകനുമായ പ്രഫ. എം.കെ. സാനു, സംസ്കൃത പണ്ഡിതനും നിരൂപകനുമായ പ്രഫ. എൻ.വി.പി. ഉണിത്തിരി എന്നിവരെ ഡി-ലിറ്റ് ബിരുദം നൽകി ആദരിച്ചു.