കൊച്ചി: നാളികേര വികസന ബോർഡിന്റെ ആലുവ വാഴക്കുളത്തു പ്രവർത്തിക്കുന്ന സിഡിബി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നാളികേരാധിഷ്ഠിത മൂല്യവർധിത പരിശീലനവും സംരംഭകത്വ വികസന പരിശീലനവും നൽകും.താത്പര്യമുള്ള കർഷക കൂട്ടായ്മകൾ, കുടുംബശ്രീ യൂണിറ്റുകൾ, സഹകരണ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, സ്വകാര്യ മേഖലാ സംരംഭകർ എന്നിവർക്ക് നവംബർ ഒന്ന് മുതൽ മാർച്ച് അവസാനം വരെ വിവിധ ബാച്ചുകളിലായാണു പരിശീലനം. www.coc on utboard.gov.in