തിരുവനന്തപുരം: ശബരിമലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം ഇന്നറിയിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ അക്രമസംഭവങ്ങൾ അവസാനിപ്പിക്കുന്നതിനു സർക്കാർ സ്വീകരിക്കേണ്ട നിയമ നടപടികൾ സംബന്ധിച്ചു ചില ദേശീയ മാധ്യമങ്ങളുടെ ലേഖകർ ചോദ്യങ്ങൾ ഉന്നയിച്ചതോടെ മുഖ്യമന്ത്രി പത്രസമ്മേളനം അവസാനിപ്പിച്ചു മടങ്ങി.
ശബരിമല വിഷയം കത്തിക്കാളുന്നതിനിടയിൽ താൻ കുടുംബ സമേതം വിനോദ യാത്രയ്ക്കു പോയെന്നായിരുന്നു ചിലരുടെ ആരോപണം. തന്റെ കൂടെ യുഎഇയിൽ വന്ന ഐഎഎസ് ഉദ്യോഗസ്ഥായ ഡോ. കെ. ഇളങ്കോവനോടു ചോദിച്ചാൽ സന്ദർശനത്തേക്കുറിച്ചു കൂടുതൽ അറിയാം.
ഒരു മിനിറ്റു പോലും മറ്റാവശ്യങ്ങൾക്കു വിനിയോഗിച്ചില്ല. മറ്റൊന്നിനും സമയമില്ലായിരുന്നു.രാത്രി 12- ഒരു മണിയോടെയാണു ഉറങ്ങിയിരുന്നത്. ഇതിൽ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.