തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി എഐസിസി നടപ്പിലാക്കുന്ന ശക്തി, ലോക് സന്പർക്ക് അഭിയാൻ എന്നീ പദ്ധതികൾക്ക് തുടക്കം കുറിച്ചു. കെപിസിസിയിൽ നടന്ന ചടങ്ങിൽ ശക്തി പദ്ധതി എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും ലോക് സന്പർക്ക് അഭിയാൻ പദ്ധതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് പാർട്ടിയുടെ ആശയങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് ലോക് സന്പർക്ക് അഭിയാൻ. ഒരു ബൂത്തിൽ നിന്നും പത്ത് കോ- ഓർഡിനേറ്റർമാരെ തെരഞ്ഞെടുക്കുകയും ഒരു കോ -ഓർഡിനേറ്റർക്ക് 25 വീടിന്റെ ചുമതല കൈമാറുകയും ചെയ്യും. രാഹുൽഗാന്ധി പ്രവർത്തകരുമായി ഫോണിൽ നേരിട്ട് ബന്ധപ്പെടുന്നതാണ് ശക്തി പദ്ധതി. എസ്എംഎസ് വഴി ഓരോരുത്തർക്കും ശക്തിയിൽ അംഗങ്ങളാകാം. അതിനായി 8748 974000 എന്ന മൊബൈൽ നന്പരിലേക്ക് വോട്ടർ ഐഡി മെസേജ് അയച്ചാൽ മതി.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സുധാകരൻ, യുഡിഎഫ് കണ്‍വീനർ ബെന്നി ബെഹനാൻ, സി.വി.പദ്മരാജൻ, തെന്നല ബാലകൃഷ്ണ പിള്ള, എം.എം.ഹസൻ, ജനറൽ സെക്രട്ടറിമാരായ തന്പാനൂർ രവി, ശൂരനാട് രാജശേഖരൻ, ടി. ശരത്ചന്ദ്രപ്രസാദ്, കെ.പി. അനിൽകുമാർ, ശശി തരൂർ എംപി, പ്രഫ. കെവി.തോമസ്, എഐസിസി ഡേറ്റ അനലിറ്റിക്കൽ ഡിപ്പാർട്ട്മെന്റ് ചെയർമാൻ പ്രവീണ്‍ ചക്രവർത്തി, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുത്തു.