വൈക്കം: മലയാളത്തിന്റെ പൂങ്കുയിൽ വൈക്കം വിജയലക്ഷ്മി സുമംഗലിയായി. വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഇന്നലെ രാവിലെ 10.55ന് മിമിക്രി കലാകാരനും ഇന്റീരിയൽ ഡെക്കറേഷൻ കരാറുകാരനുമായ പാലാ പുലിയന്നൂർ കൊച്ച് ഒഴുകയിൽ എൻ. അനൂപാണ് വിജയലക്ഷ്മിക്കു താലിചാർത്തിയത്.
ഗാനഗന്ധർവൻ ഡോ.കെ.ജെ. യേശുദാസ്, ഭാര്യ പ്രഭ, മകനും ചലച്ചിത്ര പിന്നണി ഗായകനുമായ വിജയ് യേശുദാസ്, ചലച്ചിത്ര സംവിധായകൻ കമൽ, സംഗീത സംവിധായകരായ എം. ജയചന്ദ്രൻ, ഒൗസേപ്പച്ചൻ, ചലച്ചിത്ര നടൻ ടി.പി. മാധവൻ, ഗായകൻ ദേവാനന്ദ് തുടങ്ങിചലച്ചിത്ര സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും വിജയലക്ഷ്മിക്ക് ആശംസ നേരാനെത്തിയിരുന്നു.
പ്രിയ ഗായികയുടെ വിവാഹ ചടങ്ങിൽ സംബന്ധിക്കാൻ ആരാധകരും വിവാഹം ഉൽസവഭരിതമാക്കാൻ ജന്മനാടൊന്നടങ്കം വൈക്കം മഹാദേവക്ഷേത്രത്തിൽ എത്തി.