തിരുവനന്തപുരം: ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മനുഷ്യജീവിതം സാധ്യമാകണമെങ്കിൽ ഗാന്ധിമാർഗത്തിലൂടെ ചരിക്കാതെ മറ്റ് പോംവഴികളില്ലെന്ന്പി. ഗോപിനാഥൻനായർ. കേരള സർവോദയമണ്ഡലവും ഇതര ഗാന്ധിയൻ സംഘടനകളും ചേർന്ന് നടത്തുന്ന മഹാത്മാഗാന്ധി -കസ്തൂർബാ 150-ാം ജന്മവാർഷിക പ്രചരണസന്ദേശയാത്ര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ണും വെള്ളവും വായുവും അനുദിനം മലിനപ്പെട്ട്കൊണ്ടിരിക്കുന്ന ആധുനിക ലോകത്തിൽ മനുഷ്യർ നേരിടുന്ന നാനാവിധത്തിലുള്ള പ്രതിസന്ധികളിൽ നിന്നു കരകയറണമെങ്കിൽ ഗാന്ധിമാർഗമല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നെയ്യാറ്റിൻകര ജി.രാമചന്ദ്രൻ സ്മൃതിമണ്ഡപത്തിൽ നടന്ന സമ്മേളനത്തിൽ കെ.ആൻസലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സന്ദേശയാത്ര നയിക്കുന്ന സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ.ജോസ് മാത്യു, ജി.സദാനന്ദൻ, സിസ്റ്റർ മൈഥിലി, ആർ.ഹീബ, വി.എസ്.ഹരീന്ദ്രനാഥ്, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, എസ്.ഉദയകുമാർ, കാട്ടായികോണം ശശിധരൻ, ജയചന്ദ്രൻ, എച്ച്.സുധീർ, ജേക്കബ് കുര്യാക്കോസ്, പത്മിനി ഇയ്യച്ചേരി, ജോണ് വിൽസണ്, എഫ്.എം.ലാസർ എന്നിവർ പ്രസംഗിച്ചു.