തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ.എം. രാജീവൻ നിർവഹിക്കും. കേന്ദ്ര കാലാവസ്ഥാ പഠന വകുപ്പ് ഡയറക്ടർ ജനറൽ ഡോ. കെ.ജെ. രമേഷും ചടങ്ങിൽ സംബന്ധിക്കും.
സംസ്ഥാനത്തെ ആദ്യത്തെയും, രാജ്യത്തെ നാലാമത്തെയും ചുഴലിക്കാറ്റ് മുന്നറിയിപ്പു കേന്ദ്രമാണ് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ളത്. നിലവിൽ അഹമ്മദാബാദ്, ഭുവനേശ്വർ, വിശാഖപട്ടണം എന്നിവിടങ്ങളിൽ ഇത്തരം കേന്ദ്രങ്ങളുണ്ട്. കേരളം, കർണാടകം, ലക്ഷദ്വീപ് എന്നിവിടങ്ങളെ ബാധിക്കുന്ന ന്യൂനമർദങ്ങളെയും ചുഴിലിക്കാറ്റുകളെയും കുറിച്ചുള്ള മുന്നറിയിപ്പുകളായിരിക്കും തിരുവനന്തപുരത്തെ കേന്ദ്രം നൽകുക. ചെന്നൈയിലെ ഏരിയ സൈക്ലോണ്‍ വാണിംഗ് സെന്ററിനു കീഴിലായിരിക്കും ഇത് പ്രവർത്തിക്കുക.