തൃശൂർ: കേരള കലാമണ്ഡലത്തിന്റെ 2017ലെ ഫെല്ലോഷിപ്പുകൾക്കു കലാമണ്ഡലം കുട്ടൻ (കഥകളി വേഷം), കലാമണ്ഡലം ലീലാമ്മ (മോഹിനിയാട്ടം, മരണാനന്തര ബഹുമതി) എന്നിവർ അർഹരായി. 50,000 രൂപയും കീർത്തിപത്രവും ഫലകവും പൊന്നാടയുമടങ്ങുന്നതാണ് ഫെല്ലോഷിപ്പ്.സമഗ്രസംഭാവന പുരസ്കാരത്തിന് (എം.കെ.കെ.നായർ പുരസ്കാരം) വാസന്തി മേനോൻ അർഹയായി.
പി.വാസുദേവൻ (കല്ലുവഴി വാസു - കഥകളിവേഷം), കലാമണ്ഡലം രാജേന്ദ്രൻ (കഥകളിസംഗീതം), കലാമണ്ഡലം കൃഷ്ണദാസ് (ചെണ്ട), കലാമണ്ഡലം രാമൻകുട്ടി(മദ്ദളം), ചന്ദ്രൻകുട്ടി തരകൻ(ചമയം), മാർഗി സജീവ് നാരായണചാക്യാർ(കൂടിയാട്ടം പുരുഷവേഷം), ഡോ.നീന പ്രസാദ്(മോഹിനിയാട്ടം), കെ.പി.നന്തിപുലം(തുള്ളൽ), സുകുമാരി നരേന്ദ്രമേനോൻ(നൃത്തസംഗീതം), കടവല്ലൂർ ഗോപാലകൃഷ്ണൻ(പഞ്ചവാദ്യ മദ്ദളം - എ.എസ്.എൻ.നന്പീശൻ പുരസ്കാരം), കലാമണ്ഡലം ഗോപി (കലാഗ്രന്ഥം- നളചരിതപ്രഭാവം), ഡോ.രചിതരവി (മോഹിനിയാട്ടം - യുവപ്രതിഭ പുരസ്കാരം) എന്നിവർക്കാണ് കലാമണ്ഡലം അവാർഡുകൾ. 30,000 രൂപയും കീർത്തിപത്രവും ഫലകവും പൊന്നാടയുമടങ്ങുന്നതാണ് അവാർഡുകളും സമഗ്രസംഭാവന പുരസ്കാരവും.
വിവിധ എൻഡോവ്മെന്റുകൾക്ക് എസ്.ശ്രീനിവാസൻ (മുകുന്ദരാജ സ്മൃതി പുരസ്കാരം), കലാമണ്ഡലം ലീലാമണി (കലാരത്നം), കലാമണ്ഡപം എം.പി.എസ്.നന്പൂതിരി(കിള്ളിമംഗലം വാസുദേവൻ നന്പൂതിരിപ്പാട് എൻഡോവ്മെന്റ്), അമ്മന്നൂർ രജനീഷ് ചാക്യാർ(പൈങ്കുളം രാമചാക്യാർ സ്മാരക പുരസ്കാരം), കലാമണ്ഡലം ബി.സി.നാരായണൻ(വടക്കൻ കണ്ണൻ നായരാശാൻ സ്മൃതി പുരസ്കാരം), കലാമണ്ഡലം ഗീതാനന്ദൻ(മരണാനന്തര ബഹുമതി - കെ.എസ്.ദിവാകരൻനായർ സ്മാരക സൗഗന്ധികം പുരസ്കാരം), കലാമണ്ഡലം ശ്രീനാഥ്(ഭാഗവതർ കുഞ്ഞുണ്ണി തന്പുരാൻ എൻഡോവ്മെന്റ്), കലാമണ്ഡലം നീരജ് (ഡോ.വി.എസ്.ശർമ എൻഡോവ്മെന്റ്) എന്നിവർ അർഹരായി.