കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് തേജസ് ദിനപത്രം ഡിസംബര്‍ 31ന് പ്രസിദ്ധീകരണം നിര്‍ത്തുകയാണെന്നു മാനേജ്മെന്റ്. കോഴിക്കോട് പ്രസ്ക്ലബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് എഡിറ്റര്‍ കെ.എച്ച്. നാസര്‍, ഇന്റര്‍മീഡിയ പബ്ലിഷിംഗ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കെ.ഫായിസ് മുഹമ്മദ്, ഡയറക്ടര്‍ എം. ഉസ്മാന് എന്നിവര്‍ ഇക്കാര്യം അറിയിച്ചത്.