തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിൽ നിന്നു റൂസ - രണ്ടിന്റെ ഭാഗമായി ഫണ്ട് ലഭിക്കാൻ അർഹത നേടിയ കോളജുകളുടെ മാനേജർമാരുടെയും പ്രിൻസിപ്പൽമാരുടെയും യോഗം നാളെ തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ ചേരും.
ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് യോഗത്തിൽ പങ്കെടുക്കും. അറിയിപ്പ് ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളുടെ മാനേജർമാരും പ്രിൻസിപ്പൽമാരും നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണമെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടറും റൂസ സംസ്ഥാന പ്രോജക്ട് കോ ഓർഡിനേറ്ററുമായ ഹരിത വി. കുമാർ അറിയിച്ചു. 105 എയ്ഡഡ് കോളജുകളും അഞ്ചു സ്വയംഭരണ കോളജുകളുമാണ് ഫണ്ടിന് അർഹത നേടിയിട്ടുള്ളത്.