തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും പാലോട് ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക്കൽ ഗാര്‍ഡനും സംഘടിപ്പിക്കുന്ന കേരള ശാസ്ത്ര കോണ്‍ഗ്രസ് കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ ജനുവരി 27,28 തിയതികളില്‍ നടക്കും. രജിസ്ട്രേഷനും പ്രബന്ധാവതരണത്തിനും നവംബര്‍ 20 വരെ അപേക്ഷിക്കാം. www.ksc.kera la.gov.in