തിരുവനന്തപുരം: നിറവും മണവും പോയ പഴയ കേസുകൾ പൊടിതട്ടിയെടുത്തു രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാമെന്ന സിപിഎം ശ്രമം വിലപ്പോകില്ലെന്ന് രമേശ് ചെന്നിത്തല. ശബരിമല, ബ്രൂവറി വിഷയങ്ങളിൽ മുഖം നഷ്ടപ്പെട്ട സർക്കാരിന്റെ പുതിയ രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായാണ് സോളാർ കേസ് പൊടിതട്ടിയെടുത്തിരിക്കന്നത്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.