കോട്ടയം: വിൻസെൻഷൻ സഭയുടെ സ്ഥാപകൻ പുണ്യശ്ലോകനായ വർക്കി കാട്ടറാത്തച്ചന്റെ എണ്പത്തിയേഴാം ചരമ വാർഷികവും ബൈബിൾ കണ്വൻഷനും രോഗശാന്തി ശുശ്രുഷയും ഇന്നു മുതൽ 24 വരെ വൈക്കം തോട്ടകം സെന്റ ഗ്രിഗോറിയോസ് ദൈവാലയത്തിൽ നടത്തും. ഇന്നും നാളെയും വൈകുന്നേരം അഞ്ചിനു ജപമാലയും വിശുദ്ധ കുർബാനയും തുടർന്ന് വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും. വൈക്കം ഫൊറോനാ വികാരി ഫാ. ജോസഫ് തെക്കിനേൻ 22നു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുർബാനയർപ്പിച്ചു കണ്വൻഷൻ ഉദ്ഘാടനം ചെയ്യും. പുതുപ്പാടി വിൻസെൻഷൻ ധ്യാനകേന്ദ്രത്തിലെ ഡയറക്ടർ ഫാ. വിൽസണ് കുഴിതടത്തിൽ വിസി കൺവൻഷനു നേതൃത്വം നൽകും.
23നു വൈകുന്നേരം അഞ്ചിനു പരിത്രാണ ധ്യാന കേന്ദ്രത്തിലെ പോപ്പുലർ മിഷൻ ഡയറക്ടർ മാത്യു വട്ടംതൊട്ടിയിൽ വിസി വിശുദ്ധ കുർബാനയർപ്പിക്കും. 24നു ഫാ. വർക്കിയുടെ ശ്രാദ്ധാചരണദിനത്തിൽ രാവിലെ 9.15ന് ആരംഭിക്കുന്ന പ്രാർഥനാ ശുശ്രുഷയിൽ സീറോ മലബാർ സഭയുടെ കൂരിയാ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ദിവ്യബലിയർപ്പിച്ചു സന്ദേശം നൽകും. വിൻസെൻഷൻ സഭയുടെ സുപ്പീരിയർ ജനറൽ ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ വിസി, പ്രൊവിൻഷൽ സുപ്പീരിയർമാരായ ജെയിംസ് കല്ലുങ്കൽ വിസി, ഫാ. വർഗീസ് പുതുശേരി വിസി, ഫാ. മാത്യു കക്കാട്ടുപിള്ളിൽ വിസി എന്നിവരും മറ്റു വൈദികരും സഹകാർമികരായിരിക്കും. വിൻസെൻഷ്യൻ സഭയുടെ മുൻ സുപ്പീരിയർ ജനറലും വെട്ടിക്കുഴി സ്മൈൽ വില്ലേജിന്റെ ഇപ്പോഴത്തെ ഡയറക്ടറും ഫാ. ആന്റണി പ്ലാക്കൽ വിസി വചന ശുശ്രൂഷയ്ക്കും കോട്ടയം പരിത്രാണ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ ഫാ. വർഗീസ് കുളത്തൂർ വിസി തിരുരക്താഭിഷേക ആരാധനയ്ക്കും നേതൃത്വം കൊടുക്കും. വിൻസെൻഷൻ സഭയുടെ സുപ്പീരിയർ ജനറൽ ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ വിസി നാമകരണ പ്രാർഥനയും നേർച്ച സദ്യ ആശീർവാദവും നടത്തും.
എറണാകുളം - ഇടപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന വിൻസെൻഷൻ സഭയുടെ പ്രഥമ ഭവനമാണു തോട്ടകം ആശ്രമം. വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ചൈതന്യം സ്വീകരിച്ചുകൊണ്ട് 1904ൽ തോട്ടകത്തു സ്ഥാപിതമായ വിൻസെൻഷൻ സഭ ഇന്ന് ലോകമെന്പാടുമായി 541 വൈദികർ ശുശ്രൂഷ ചെയ്യുന്നു. പോപ്പുലർ മിഷൻ ധ്യാനം, വചന പ്രഘോഷണങ്ങൾ, ആതുര ശുശ്രൂഷകൾ, സാമൂഹ്യ സേവനങ്ങൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ സജീവമാണ്.