കാസര്‍ഗോഡ്: മഞ്ചേശ്വരം എംഎല്‍എയും മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ പി.ബി. അബ്ദുൾ റസാഖ് (63) അന്തരിച്ചു. ഇന്നലെ പുലർച്ചെ അഞ്ചോടെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പനി, ശ്വാസകോശ സംബന്ധമായ അസുഖം എന്നിവയെത്തുടർന്ന് രണ്ടുദിവസമായി ചികിത്സയിലായിരുന്നു. കബറടക്കം ഇന്നലെ രാത്രി പത്തിന് ഔദ്യോഗിക ബഹുമതികളോടെ കാസര്‍ഗോഡ് ആലന്പാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു.
2011 മുതൽ മഞ്ചേശ്വരത്തെ പ്രതിനിധീകരിച്ച നിയമസഭാംഗമാണ് അബ്ദുൾ റസാഖ്. 2011 ല്‍ സിറ്റിംഗ് എംഎൽഎ സിപിഎമ്മിലെ സി.എച്ച്. കുഞ്ഞമ്പുവിനെ 5,828 വോട്ടിന് പരാജയപ്പെടുത്തിയാണ് അബ്ദുള്‍ റസാഖ് ആദ്യം നിയമസഭയിലെത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വാശിയേറിയ പോരാട്ടത്തില്‍ 89 വോട്ടുകള്‍ക്ക് ബിജെപിയിലെ കെ. സുരേന്ദ്രനെ പരാജയപ്പെടു
ത്തി. സംസ്ഥാനത്തെ ഇത്തവണത്തെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഭൂരിപക്ഷമായിരുന്നു ഇത്. തെരഞ്ഞടുപ്പില്‍ കള്ളവോട്ട് നടന്നുവെന്നാരോപിച്ച് കെ.സുരേന്ദ്രന് ഹൈക്കോടതിയില്‍ നൽകിയ കേസിൽ നിയമപോരാട്ടം നടന്നുവരികയായിരുന്നു.
അഞ്ചുവർഷം ചെങ്കള പഞ്ചായത്ത് പ്രസിഡന്റും ഏഴുമാസക്കാലം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു അബ്ദുൾ റസാഖ്.
ഭാര്യ: സഫിയ (ചെങ്കള പഞ്ചായത്ത് മുൻ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍). മക്കള്‍: സൈറ, ഷഫീഖ് (പിഡബ്ല്യുഡി കോൺട്രാക്ടർ), ഷൈല, ഷൈമ. മരുമക്കൾ:ആബിദ് (കാഞ്ഞങ്ങാട്), അഫ്രീന, നിയാസ് (ബേവിഞ്ച), ദിൽഷാദ് (പള്ളിക്കര).