പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തിനെതിരേ നടക്കുന്ന സമരത്തിന്റെ മറവിൽ കലാപത്തിന് ആഹ്വാനം ചെയ്തുവെന്നതിന്റെ പേരിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പത്തനംതിട്ട സിജെഎം കോടതി തള്ളി. നാളെ ജാമ്യ ഹർജി വീണ്ടും പരിഗണനയ്ക്കു വരും. കഴിഞ്ഞ ദിവസം പന്പയിൽനിന്നാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്.
അതെസമയം ജയിലിൽ നിരാഹാര സമരം നടത്തി വരികയായിരുന്ന രാഹുലിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റി. കൊട്ടാരക്കര സബ്ജയിലില്‍ കഴിയവെ പഞ്ചസാരയുടെ അളവു താഴ്ന്നതാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കാരണം.
ഹരിനാരായണന്, പ്രദീപ് വിശ്വനാഥന്, അര്ജുന്, പ്രശാന്ത് ഷിനോയ് എന്നിവരും ആശുപത്രിയിൽ ചികിത്സയിലാണ്.