കൊച്ചി: മത്സ്യഫെഡ് പാലായ്ക്കരി അക്വാടൂറിസം സെന്ററിൽ നൂതന വിനോദസഞ്ചാര പാക്കേജിന്റെ ഉദ്ഘാടനം പി.പി. ചിത്തരജ്ഞൻ നിർവഹിച്ചു. കരമാർഗമുളള ഭൂമിക എന്ന പാക്കേജും ജലമാർഗമുളള പ്രവാഹിനി വിനോദയാത്ര പാക്കേജുമാണ് കാട്ടിക്കുന്നിലെ പാലായ്ക്കരി അക്വാടൂറിസം സെന്ററിൽ ഉദ്ഘാടനം ചെയ്തത്.
മത്സ്യഫെഡിന്റെ ജലവിനോദസഞ്ചാര കേന്ദ്രങ്ങളായ എറണാകുളത്ത് സ്ഥിതി ചെയ്യുന്ന വൈപ്പിൻ ദ്വീപിലെ ഞാറയ്ക്കൽ, മാലിപ്പുറം, കാട്ടികുന്നിലെ പാലായ്ക്കരി എന്നീ മൂന്നു ജലവിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുളള നൂതന ടൂർ പാക്കേജാണ് ഭൂമികയും, പ്രവാഹിനിയും.