തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് മെമ്പർഷിപ്പ് വിതരണത്തിനു തുടക്കമായി. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യൂത്ത് കോണ്ഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ബി.വി ശ്രീനിവാസ് മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
1983 ജനുവരി ഒന്നിനുശേഷം ജനിച്ചവർക്കും 18 വയസ് പൂർത്തിയായവർക്കും മെന്പർഷിപ്പ് എടുക്കാൻ കഴിയുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. നവംന്പർ 19 നാണ് മെന്പർഷിപ്പ് സമർപ്പിക്കേണ്ട അവസാന തീയതി. മെന്പർഷിപ്പ് പ്രവർത്തനങ്ങളുടെ ചുമതലക്കാരനായി നാസർ അഹമ്മദിനെയും പ്രദേശ് റിട്ടേണിംഗ് ഓഫീസറായി മുരുകൻ മുനിരത്നത്തേയും നിയമിച്ചു. നിലവിലുള്ള കമ്മറ്റി മെന്പർഷിപ്പിനു ശേഷം തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതു വരെ തുടരും.