പത്തനംതിട്ട: സാമൂഹ്യമാധ്യമങ്ങൾ വഴി മതസംഘർഷം സൃഷ്ടിക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് എറണാകുളം സ്വദേശി രഹന ഫാത്തിമയ്ക്കെതിരേ പത്തനംതിട്ട പോലീസ് കേസെടുത്തു. തൃക്കൊടിത്താനം ആർ. രാധാകൃഷ്ണമേനോൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
കഴിഞ്ഞ ദിവസം പോലീസിന്റെ കനത്ത സുരക്ഷയിൽ ആന്ധ്രയിൽനിന്നുള്ള മാധ്യമ പ്രവർത്തക കവിതയ്ക്കൊപ്പം രഹനയും സന്നിധാനം നടപ്പന്തൽ വരെയെത്തിയിരുന്നു. രഹന ഫാത്തിമ കരുതിയിരുന്ന ഇരുമുടിക്കെട്ടിൽ പേരയ്ക്കയും ഓറഞ്ചുമായിരുന്നെന്നു പോലീസ് സ്ഥിരീകരിച്ചിരുന്നു.