തിരുവല്ല: എംസി റോഡില്‍ ഇടിഞ്ഞില്ലം ജംഗ്ഷനു സമീപം ബൈക്കപകടത്തില്‍ ചിങ്ങവനം മന്ദിരം സ്വദേശികളായ സഹോദരങ്ങള്‍ക്കു ദാരുണാന്ത്യം. ചിങ്ങവനം മന്ദിരം കവലയ്ക്കു സമീപം കനകക്കുന്ന് വട്ടത്തകിടിയില്‍ വി.ടി. ഏബ്രഹാം (സാബു) - സൂസൻ ദന്പതികളുടെ മക്കളായ എല്‍ദോ (25), എല്‍ജോ (23)എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ 8.30ഓടെ വീട്ടില്‍നിന്നു ജോലി സ്ഥലത്തേക്കു വരികയായിരുന്നു ഇരുവരും. ബൈക്കില്‍ വന്ന ഇവര്‍ എതിര്‍ദിശയില്‍നിന്നു വന്ന ഇന്നോവയിൽ തട്ടി റോഡിലേക്കു വീണു. ഇവരുടെ ദേഹത്തേക്കു പിന്നാലെവന്ന തമിഴ്നാട്ടില്‍നിന്നുള്ള ലോറി കയറിയിറങ്ങി. ഇരുവരും തത്ക്ഷണം മരിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ വീട്ടുകാര്‍ക്കു വിട്ടുകൊടുത്തു.
ബിഫാം ബിരുദധാരിയായ എല്‍ദോ പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയിലെ ഫാര്‍മസിസ്റ്റാണ്. എംകോംകാരനായ എല്‍ജോ കുറ്റൂര്‍ പോപ്സണ് കമ്പനിയിലെ അക്കൗണ്ടന്റാണ്. ഇരുവരുടെയും സംസ്കാരം തിങ്കളാഴ്ച 11നു ചിങ്ങവനം സെന്റ് ജോൺസ് ക്നാനായ പുത്തൻപള്ളിയിൽ നടക്കും.