കൊച്ചി: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് ശബരിമലയിൽ നിയമവാഴ്ച തകർക്കാൻ ശ്രമിക്കുകയാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ. എൻ. രാധാകൃഷ്ണൻ. ശബരിമലയിൽ കയറുന്നതിനായി കൊച്ചിയിൽ നിന്നെത്തിയ രഹ്ന ഫാത്തിമ എന്ന യുവതിയെ പോലീസ് യൂണിഫോമും ഹെൽമറ്റും ധരിപ്പിച്ചാണു പോലീസ് അകന്പടിയോടെ സന്നിധാനത്തിനു തൊട്ടടുത്തുവരെ എത്തിച്ചത്.
പോലീസ് ഉദ്യോഗസ്ഥൻ അല്ലാത്ത ഒരാൾ പോലീസ് യൂണിഫോം ധരിക്കുന്നത് കേരള പോലീസ് 43 വകുപ്പനുസരിച്ചു കുറ്റകരമാണ്.
ഈ നിയമം ലംഘിച്ചാണ് രഹ്ന ഫാത്തിമയെ പോലീസ് ശബരിമലയിലെത്തിച്ചത്. ഡിജിപി ലോക് നാഥ് ബെഹ്റ, ഐജിമാരായ മനോജ് ഏബ്രഹാം, എസ്. ശ്രീജിത്ത് എന്നിവർക്കെതിരേ സർവീസ് ചട്ടമനുസരിച്ചു നിയമനടപടി എടുക്കണമെന്നും രാധാകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.