തിരുവനന്തപുരം: പോലീസ് യൂണിഫോം മറ്റൊരാളെ ധരിപ്പിക്കാൻ പാടില്ലെന്ന കേരള പോലീസ് ആക്ടിനു വിരുദ്ധമായി പോലീസിന്റെ ഹെൽമറ്റും ജാക്കറ്റും ധരിപ്പിച്ചു യുവതിയെ പോലീസ് സന്നിധാനത്ത് എത്തിച്ചതു മാപ്പർഹിക്കാത്ത തെറ്റാണെന്നും ഐജി എസ്. ശ്രീജിത്തിനെതിരേ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരളാ പോലീസ് ആക്ട് 43 (4), (5) അനുസരിച്ചു യൂണിഫോം ദുരുപയോഗം ചെയ്യാൻ പാടില്ല. ഇവിടെ പോലീസ് തന്നെയാണു യൂണിഫോം നൽകിയത്. ഇതിന് ഉത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥന് ആറു മാസം തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. അതിനാൽ ഇതിനു നേതൃത്വം നൽകി യ ഐജി ശ്രീജിത്ത് അടക്കമുള്ള പോലീസ് ഓഫീസർമാർക്കെതിരേ കേസെടുക്കണം.
സുപ്രീംകോടതി വിധിയനുസരിച്ചു വിശ്വാസികളെയാണോ സർക്കാർ സന്നിധാനത്തെത്തിച്ചത്? ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതു കമാൻഡോ ഓപ്പറേഷൻ വഴിയാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.അതേസമയം, യുവതികൾക്കു പോലീസ് യൂണിഫോം നൽകിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നു ഐജി എസ്. ശ്രീജിത്ത് പറഞ്ഞു. സുരക്ഷയ്ക്കായി ഹെൽമറ്റ് ധരിപ്പിച്ചതിൽ ചട്ടലംഘനമില്ലെന്നും അദ്ദേഹം പറഞ്ഞു.