കൊച്ചി: കൊച്ചിയിൽ കൗമാരക്കാർക്ക് വിതരണം ചെയ്യാനെത്തിച്ച കഞ്ചാവുമായി പാലക്കാട് സ്വദേശി എറണാകുളം എക്സൈസിന്റെ പിടിയിലായി. പാലക്കാട് ആലത്തൂർ സ്വദേശി ദിനേഷ് (27) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽനിന്ന് രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്തു.
ബസ് മാർഗം നഗരത്തിലേക്ക് കഞ്ചാവെത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
ഇയാൾ കഞ്ചാവ് മൊത്തമായും ചില്ലറയായും വില്പന നടത്തി വരികയായിരുന്നുവെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.