കൊല്ലങ്കോട്: പൊള്ളാച്ചി - തൃശൂർ കെഎസ്ആർടിസി ബസിൽ സ്കൂൾബാഗിൽ ഒളിപ്പിച്ചുകടത്തിയ 750 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ വാഹനപരിശോധനയ്ക്കിടെ എക്സൈസ് ജീവനക്കാർ പിടികൂടി. അങ്കമാലി ആറളം മരോട്ടിക്കുടി വീട്ടിൽ നോബിൾ (20), അങ്കമാലി കോക്കുന്ന് പൈനാടത്ത് അനുഖാൻ (19) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
മുതലമട വലിയച്ചള്ളയിലായിരുന്നു വാഹന പരിശോധന. അങ്കമാലിയിലെത്തിച്ച് സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കു ചില്ലറവില്പന നടത്താനാണ് കഞ്ചാവ് തമിഴ്നാട്ടിൽനിന്നു കൊണ്ടുവന്നതെന്ന് അറസ്റ്റിലായവർ മൊഴി നല്കി. എക്സൈസ് കൊല്ലങ്കോട് റേഞ്ച് ഇൻസ്പെക്ടർ എം. സജീവ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ സി.ജെ. ഫ്രാൻസിസ്, സുജിത്ത് റോയ്, രാധാകൃഷ്ണൻ, ഷെയ്ക്ക് ദാവൂദ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.