കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകുന്ന കൈരളി ഗവേഷക പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വിഭാഗങ്ങളിലായാണ് പുരസ്കാരം. പിഎച്ച്ഡി പൂർത്തീകരിച്ച വിദ്യാർഥികൾക്കു കൈരളി ഗവേഷക പുരസ്കാരവും റഗുലർ സർവീസിലുള്ള സർവകലാശാല, കോളജ് അധ്യാപകർക്ക് കൈരളി ഗവേഷക പുരസ്കാരവും സംസ്ഥാനത്തിനകത്തുള്ള സ്ഥാപനങ്ങളിൽ ഗവേഷകരായവർക്കുള്ള കൈരളി ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരവും നൽകും.
ഇന്ത്യയ്ക്കകത്തും വിദേശത്തുമുള്ള കേരളീയ ഗവേഷകർക്കുള്ള കൈരളി ഗ്ലോബൽ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിക്കും. എംജി യൂണിവേഴ്സിറ്റിയുടെ പരിധിയിലുള്ള ഗവേഷകർക്ക് 31ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ നൽകണം. വിലാസം: ജോയിന്റ് രജിസ്ട്രാർ, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ, എംജി സർവകലാശാല, പ്രിയദർശിനി ഹിൽസ് പിഒ, കോട്ടയം - 686560. സോഫ്റ്റ് കോപ്പി kairaliaw ard2018@mgu.ac.in .